Advertisment

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎം പത്രത്തിന്റെ ഗൂഡാലോചനയാണ് വ്യാജ വാർത്തയ്ക്ക് പിന്നിൽ: ദേശാഭിമാനിക്കെതിരെ ഉമ തോമസ്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ തനിക്ക് എതിരെ ദേശാഭിമാനി നൽകിയ വ്യാജ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ എന്തും എഴുതി വിടുന്ന ദേശാഭിമാനി ഇപ്പോൾ ഒരുപടി കൂടി കടന്ന് ഹൈക്കോടതിക്ക് എതിരെ വ്യാജ വാർത്തകൾ നിരത്തുന്ന രീതിയിലേക്ക് അധഃപതിച്ചിരിക്കുന്നുവെന്ന് ഉമ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രീയ എതിരാളികൾക്കെതിരെ എന്തും എഴുതി വിടുന്ന ദേശാഭിമാനി ഇപ്പോൾ ഒരുപടി കൂടി കടന്ന് ഹൈക്കോടതിക്ക് എതിരെ വരെ വ്യാജ വാർത്തകൾ നിരത്തുന്ന രീതിയിലേക്ക് അധഃപതിച്ചിരിക്കുന്നു..

ബ്രഹ്‌മപുരം തീപിടുത്തത്തിൽ സത്വര നടപടി ആവിശ്യപ്പെട്ട് അഭിഭാഷകരായ ജോണ്‍ മണി വി, വര്‍ഗീസ് സാബു, സേതുലക്ഷ്മി കെ.കെ എന്നിവർ മുഖേനെ ഞാൻ സമർപ്പിച്ച റിട്ട്‌ ഹർജി പരിഗണിക്കവേ കോടതി എനിക്കെതിരെ പരാമർശം നടത്തിയെന്ന വ്യാജ വാർത്ത നൽകിയ സിപിഎം മുഖപത്രം വാർത്ത പിൻവലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രത്തിന് വക്കീൽ നോട്ടീസ് അയക്കും.

ബ്രഹ്മപുരത്തെ ദുരന്തവുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ, എന്റെ സ്വന്തം മണ്ഡലം അല്ലാതിരിന്നിട്ടു കൂടിയും ടി വിഷയത്തിൽ പ്രതികരിച്ചതിനും ഉത്ഖണ്ഡ രേഖപെടുത്തിയതിനും എന്റെ പ്രയത്നത്തെ കോടതി പ്രത്യേകമായി പ്രശംസിക്കുകയും, നിലവിലെ കോടതി നടപടിക്രമങ്ങളിൽ എന്നെ കൂടി ഉൾപ്പെടുത്തും എന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ കോടതി ചില നിർദേശങ്ങൾ അഡിഷണൽ ചീഫ് സെക്രട്ടറിക്കും, എറണാകുളം ജില്ല കളക്ടർക്കും നൽകുകയും ചെയ്തിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി 21 ന് വീണ്ടും പരിഗണിയ്ക്കും.

വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎം പത്രത്തിന്റെ ഗൂഡാലോചനയാണ് വ്യാജ വാർത്തയ്ക്ക് പിന്നിൽ.. ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുന്ന ജനപ്രതിനിധികളെയും നേതാക്കളെയും വ്യാജവാർത്തകളിലൂടെ അപമാനിക്കാനുള്ള സിപിഎം ഗൂഡാലോചനയെ നിയമപരമായി നേരിടും

Advertisment