Advertisment

നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ഇ.പി.ജയരാജനെ പോലെ ഒരാൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്; ജയരാജൻ തല്ലി തകർത്ത സ്പീക്കറുടെ കസേര ഇപ്പോൾ പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ട്: പരിഹസിച്ച് വി.ഡി. സതീശന്‍

New Update

‌‌publive-image

Advertisment

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ക്ലാസ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ഇ.പി.ജയരാജനെ പോലെ ഒരാൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

https://www.facebook.com/VDSatheeshanParavur/videos/547573194149793

എം.എൽ.എ ആയിരിക്കുമ്പോൾ ഇ.പി.ജയരാജൻ തല്ലി തകർത്ത സ്പീക്കറുടെ കസേര ഇപ്പോൾ പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സർക്കാരുമായി ഒത്തുതീർപ്പ് സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment