Advertisment

ക്രിസ്ത്യൻ ജനവിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥം വിചാരധാരയെ ബിജെപി തള്ളിപ്പറയുമോ?-മുഹമ്മദ് റിയാസ്

New Update

publive-image

Advertisment

തിരുവനന്തപുരം: ക്രിസ്ത്യൻ ജനവിഭാഗവും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പറയുന്ന ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥം വിചാരധാരയെ ബിജെപി തള്ളിപ്പറയുമോയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ദിനത്തില്‍ വീടുകളില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

https://www.facebook.com/PAMuhammadRiyas/videos/584101833680271

'രാജ്യത്തിന് മൂന്ന് അടിസ്ഥാനശത്രുക്കളാണുള്ളതെന്നും അതില്‍ പ്രധാനപ്പെട്ട ശത്രു ക്രിസ്ത്യന്‍ വിഭാഗക്കാരാണെന്നുമാണ് വിചാരധാര പറയുന്നത്. ആ വിചാരധാരയെ തള്ളിപ്പറയാന്‍ കേരളത്തിലെ ബിജെപിയോ ഇന്ത്യയിലെ ബിജെപിയോ തയ്യാറാകുമോ എന്നാണ് വീടുകള്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കളോട് വീട്ടുകാര്‍ ചോദിക്കുന്ന ചോദ്യം' - മുഹമ്മദ് റിയാസ് പറഞ്ഞു.

ഗ്രഹാംസ്‌റ്റെയിന്‍സിനേയും മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും ചുട്ടുകൊന്നതിനെ ഇപ്പോഴും ന്യായീകരിക്കുന്നവരാണ് ഇന്ത്യയിലെ സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

Advertisment