Advertisment

തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയയാള്‍

New Update

തൃശൂര്‍: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്.

Advertisment

publive-image

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്.

വീടിന്റെ ഹാളിനകത്ത് സജീവനെയും കിടപ്പുമുറിയില്‍ ദിവ്യയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവന്‍ മത്സ്യതൊഴിലാളിയാണ്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment