Advertisment

സിനിമയില്‍ മുഖം കാണിക്കാന്‍ ആദ്യം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും ! ആരു വിളിച്ചാലും പോകാനും കൂടെ കഴിയാനും ഒരു എതിര്‍പ്പുമില്ല. സിനിമയില്‍ മുഖം കാണിക്കാനായാല്‍ പരാതിയുമില്ല ! സിനിമയിലെ പീഡനപരാതികളില്‍ ഭൂരിഭാഗത്തിനു പിന്നിലും 'താരമാകാനായുള്ള ആഗ്രഹം' തന്നെ. പീഡനത്തില്‍ യഥാര്‍ത്ഥ പ്രതി പുരുഷന്‍ മാത്രമോ ? മാസങ്ങളും വര്‍ഷങ്ങളും തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും തനിക്ക് മനസിലായില്ലെന്ന ഇരവാദത്തില്‍ യാഥാര്‍ത്ഥ്യമെന്ത് ? സ്വകാര്യ നേട്ടത്തിന് വേണ്ടി ഒരുമിച്ച് നടക്കുന്നവര്‍ തമ്മില്‍ തെറ്റുമ്പോള്‍ ബന്ധം പീഡനമാകുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗീക പീഡനത്തിന്റെ മറ്റൊരു പരാതി കൂടി ഉയര്‍ന്നു വരുമ്പോള്‍ സത്യത്തില്‍ പ്രതികളായ പുരുഷന്‍മാര്‍ മാത്രമാണോ തെറ്റുകാര്‍ ? ഇന്നലെ മുതല്‍ സൈബറിടത്ത് ഉയരുന്ന പ്രധാന ചോദ്യമാണിത്. പലപ്പോഴും ഒരുമിച്ച് തീരുമാനമെടുത്ത് തുടങ്ങിയ ബന്ധങ്ങള്‍ ഇടയ്ക്ക് പിരിയുമ്പോള്‍ പരസ്പരമുണ്ടാകുന്ന ആരോപണമാണ് ഇതെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം.

എല്ലാ മേഖലകളിലും എന്നതുപോലെ ലൈംഗീക അതിക്രമങ്ങളും പരാതികളും സിനിമാ മേഖലയിലും സജീവമാണ്. ഉയരുന്ന പരാതികളില്‍ ഭൂരിഭാഗത്തിലും വാസ്തവമുണ്ട്. അത്രയ്ക്ക് സ്ത്രീകള്‍ അരക്ഷിതമായ മേഖലയാണ് സിനിമ.

സ്ത്രീ-പുരുഷ സമത്വമെന്ന പറച്ചിലൊക്കെ ഉണ്ടെങ്കിലും അതൊന്നും ഇവിടെ നടപ്പാകാറില്ല. അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗീകമായി പീഡിപ്പിക്കുന്നതും പതിവാണ്. പക്ഷേ എല്ലാ പരാതികളും യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നതിലും ശരികേട് ഉണ്ട്.

പലപ്പോഴും അവസരങ്ങള്‍ക്കായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് ചിലരെങ്കിലും സിനിമാ രംഗത്തേക്ക് വരുന്നത്. അവരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. കാസ്റ്റിങ് കൗച്ച് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുതിര്‍ന്ന താരങ്ങളും സമ്മതിച്ച് തരുന്നുണ്ട്.

താരമാകാനായുള്ള ആഗ്രഹത്തോടെ കടന്നു വരുന്നവര്‍ക്ക് പലപ്പോഴും സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം തുടങ്ങുന്നത് വലിയ ഇഷ്ടമാണ്. ഒരു സിനിമയിലെങ്കിലും ഒന്നു മുഖം കാണിക്കാന്‍ അവസരം കിട്ടിയാല്‍ അതിന് എന്തും ചെയ്യാന്‍ തയ്യാറാകുന്നവരുമുണ്ട്. ഇത്തരക്കാരാണ് ആദ്യ ഇര.

അടുത്ത ബന്ധം പിന്നീട് ചൂഷണത്തിലേക്ക് മാറും. ആദ്യമൊക്കെ താരമാകാനുള്ള ആവേശത്തില്‍ അതിനു വഴങ്ങും. പതുക്കെ ബന്ധം ദൃഢമാകും. എവിടെ വിളിച്ചാലും പോകാനും യാത്രയ്ക്ക് തയ്യാറാകാനും ഇവര്‍ക്ക് ഒരെതിര്‍പ്പും ഉണ്ടാകില്ല.

അവസരങ്ങള്‍ കിട്ടി തുടങ്ങുന്നതോടെ ബന്ധം കൂടുതല്‍ ദൃഢമാകും. ചിലര്‍ക്ക് കൂടുതല്‍ അവസരങ്ങളും തേടിയെത്തും. എന്നാല്‍ അതിനിടെ ചിലര്‍ക്ക് അവസരങ്ങള്‍ കിട്ടാതെ വരുന്നതോടെ ആരോപണത്തിലേക്ക് കടക്കും. പിന്നെ സൗഹൃദവും ബന്ധവും പീഡനമായി മാറും.

ഇത് സിനിമയിലെ സൗഹൃദങ്ങളുടെ പതിവ് കാഴ്ചയാണ്. സ്ത്രീകള്‍ക്ക് പിന്നീടുള്ള ഏക മാര്‍ഗം പീഡന പരാതി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ നിന്നും ഏത് ലൈംഗീക പീഡനപരാതി ഉയര്‍ന്നാലും ആരും ആദ്യമൊന്ന് നെറ്റി ചുളിക്കുന്നത്.

മാസങ്ങളും വര്‍ഷങ്ങളുമായി തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും തനിക്ക് അതു മനസിലായില്ലെന്ന് പലരും പറയുന്നതിലാണ് സംശയം ഉയരുന്നത്. പീഡനവും ചൂഷണവുമാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്ന് സ്ത്രീകള്‍ക്ക് മനസിലാകാതെ പോകുന്നതോ അതോ അവസരം കിട്ടിയാല്‍ കുഴപ്പമില്ലെന്ന ചിന്തയോ ഇത് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. പല ആരോപണങ്ങളും ഉയര്‍ന്നു വന്നു കഴിഞഞ്ഞാല്‍ പിന്നീട് പരാതിക്കാര്‍ ഉറച്ചു നില്‍ക്കാറില്ല.

അതുകൊണ്ടുതന്നെ കൊട്ടിഘോഷിച്ചു വരുന്ന പരാതികളുടെ ഭാവി തന്നെ പലപ്പോഴും നിലനില്‍ക്കാറില്ല. ഇതും സിനിമകളിലെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. പരാതിക്കാര്‍ പിന്‍വാങ്ങുന്നതും പതിവ് കാഴ്ചതന്നെ.

ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ നിജസ്ഥിതി എന്തെന്ന് ആര്‍ക്കും വ്യക്തമല്ല. അത് പോലീസ് അന്വേഷിക്കട്ടെ. പക്ഷേ മുന്‍വിധി വേണോയെന്ന ചോദ്യത്തിനും സ്ഥാനമുണ്ട്.

Advertisment