Advertisment

ബിഗ് ബോസിനെ ഗെറ്റ് ഔട്ട് അടിച്ച് പിൻവാതിലിലൂടെ പ്രവേശിപ്പിച്ച ഫെമിനിസ്റ്റ് മത്സരാർത്ഥി. അമ്പരന്ന് പ്രേക്ഷകർ. ആംഗലേയത്തിൽ മാത്രം മൊഴിയുന്ന ഈ അതിഥി ബിഗ് ബോസിന് തീരാകളങ്കമാകും എന്ന് പ്രേക്ഷകർ ആദ്യം മുതലേ അഭിപ്രായപ്പെട്ടിരുന്നു. വ്യക്തിഹത്യ ചെയ്ത്, ഷോയുടെ ശോഭ കെടുത്തുന്ന ഈ മത്സരാർത്ഥിയെ പുറത്താക്കണമെന്ന് പ്രേക്ഷകർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ബിഗ് ബോസ് ഹൗസ്. അതിഥി ആതിഥേയനെ ഗെറ്റ് ഔട്ട് അടിയ്ക്കുക ! ആതിഥേയൻ, സീരിയലുകളിലെ അഭിനേതാക്കളെ പോലെ വേണ്ടസമയത്ത് ഉരിയാടാൻ കഴിയാതെ വായിൽ പഴവും തിരുകി ഇരിക്കുക.! ഇതൊക്കെ കണ്ട് ബിഗ് ബോസ് പ്രേക്ഷകർ അമ്പരന്നിരിയ്ക്കുക.! കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയിൽ ഉണ്ടായ വമ്പൻ ട്വിസ്റ്റ് ആയിരുന്നു ഇത്.

ശനിയാഴ്ച ലാലിന്റെ വക ക്ലീഷേ ഡയലോഗും പ്രതീക്ഷിയ്ക്കാം. "സംഗതി കൂടുതൽ കളറാകും." കൂടാതെ, ചിലപ്പോൾ രാജമാണിക്യത്തിൽ മമ്മൂട്ടി പറയുന്നപോലെ "അപ്പികളെല്ലാം തുപ്പിക്കളിച്ചത് മതി, കാംഗ്രസ്സ് പിരിച്ചുവിട്ടിരിയ്ക്കുന്നു... പോയേ... പോയേ" എന്ന് പറഞ്ഞ് വകതിരിവും വെള്ളിയാഴ്ചയും തീരെയില്ലാത്ത ഈ മത്സരാർത്ഥിയെ പ്രോത്സാഹിപ്പിച്ച് ഗപ്പും കൊടുക്കും. അപ്പോൾ പ്രേക്ഷകർ ആരായി ?

ബിഗ് ബോസ് വീട്ടിലെ രഹസ്യ അറയിൽ ഇയാൾ ഒന്നുരണ്ടു ദിവസം പാർത്തിരുന്നപ്പോൾ തന്നെ പ്രേക്ഷകർ കണക്ക് കൂട്ടിയിരുന്നു, ഈ അതിഥി അകത്ത് ചെന്നാൽ ബിഗ് ബോസിന് അപമാനവും ബാദ്ധ്യതയും ആകുമെന്ന്. നിലപാടില്ല എന്ന് പറഞ്ഞ് മറ്റ് മത്സരാർത്ഥികളെ അപമാനിയ്ക്കുന്ന ഈ അതിഥിയ്ക്ക് സ്വത്വം പോലുമില്ലെന്ന് പ്രേക്ഷകർ.

ഫെമിനിസ്റ്റ് ആണെന്നും, ആഗോള സ്ത്രീ സമൂഹത്തിന്റെ രക്ഷിതാവെന്നും ഒക്കെ സ്വയം പ്രഖ്യാപിച്ച്, വമ്പും വീമ്പും ആംഗലേയത്തിൽ ഛർദ്ദിച്ച്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപമാനമുണ്ടാക്കുന്ന അംഗചലനങ്ങളും ആംഗ്യവിക്ഷേപങ്ങളും കൊണ്ട് ഷോയെ വേറെ തലത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു ഇയാൾ.

publive-image

നല്ല ഒരു കണ്ടന്റ് പോലും ഇയാളുടെ കൈയിലില്ല. ആകെയുള്ളത് ഡോക്ടറോടുള്ള ഈഗോ. അതും പോക്കറ്റിലിട്ട് വന്ന് കാണിയ്ക്കുന്ന കോപ്രായങ്ങൾ കാരണം അടുത്തചാനലുകളിലേയ്ക്ക് സ്കിപ്പ് ചെയ്യാൻ പ്രേക്ഷകരെ നിർബ്ബന്ധിയ്ക്കുന്നു.

ഇയാളുടെ നോട്ടത്തിൽ സ്ത്രീകൾ എന്നു പറഞ്ഞാൽ ജാസ്മിനും നിമിഷയും മാത്രമാണ്. ഫെമിനിസ്റ്റ് അവകാശവാദമുയർത്തുന്ന ഈ അതിഥിയുടെ ദിൽഷയോടുള്ള പെരുമാറ്റം ഇയാളുടെ നിലപാടില്ലായ്മയും അങ്ങേയറ്റം സ്ത്രീ വിരുദ്ധത നിറഞ്ഞതും ആണ് എന്ന് വെളിപ്പെടുത്തുന്നു. ഡോക്ടറോട് ചങ്ങാത്തം കൂടുന്നവരോടെല്ലാം പകയും വിദ്വേഷവും ആണ് ഈ അതിഥിയ്ക്ക്.

ഈ അതിഥി, വന്നപ്പോൾ മുതൽ ഡോക്ടറെയും ബ്ലസ്ലിയെയും ദിൽഷയെയും വ്യക്തിഹത്യ ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. ഈ മൂന്ന് പേരുടെയും മുന്നിൽ മാത്രമല്ല, പരമസാധുവും നല്ല ഒരു മത്സരാർത്ഥിയും ആയ സൂരജിന്റെ മുന്നിൽ പോലും ഇയാൾ ഒന്നുമല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് എന്തൊരു ശരീരഭാഷയാണ് ഈ കണ്ടസ്റ്റിന്റെ എന്നാണ് സ്ത്രീ പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നത്.

ബ്ലെസ്ലി നല്ല കണ്ടസ്റ്റന്റാണ് എന്ന് എല്ലാ പ്രേക്ഷകർക്കും അഭിപ്രായം ഉണ്ട്. ഇന്നലെ, ബ്ലെസ്ലിയെ അപമാനിച്ചു സംസാരിച്ചു ഇയാൾ. നീ ആരാടാ എന്ന് ബ്ലസ്ലിയോട് ചോദിച്ചപ്പോൾ ഞാൻ ക്യാപ്റ്റൻ ആണ്, എനിയ്ക്ക് പറയാനുള്ള അവകാശമുണ്ടന്ന് ബ്ലസ്ലി പറഞ്ഞപ്പോൾ അടുത്തേയ്ക്ക് വരാതെ മാറിനിൽക്കടാ എന്ന് ആക്രോശിച്ചു.

publive-image

അതും പലതവണ. പാവം ബ്ലസ്ലി അപമാനിതനായി പതറിപ്പോയെങ്കിലും " സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടങ്കിൽ പറയണമെന്ന" സിക്സർ ഡയലോഗ് അടിച്ച് ഒന്നും സംഭവിയ്ക്കാത്തപോലെ ഇറങ്ങിപ്പോയത് പ്രേക്ഷകർക്ക് അത്യധികം ഇഷ്ടപ്പെട്ടു.

ദിൽഷയുടെ കൊയിൻ അടിച്ച് മാറ്റിയ ഇയാൾ, സ്വയം വീക്കിലി ടാസ്കിൽ നിന്ന് പുറത്ത് പോവുകയാണ് എന്ന് പറഞ്ഞു. ഇയാളുടെ കൈയിലിരുന്ന കൊയിനുകളെല്ലാം വലിച്ചെറിഞ്ഞ് ഷോയെത്തന്നെ അപമാനിയ്ക്കുകയായിരുന്നു.

അങ്ങനെ ആംഗലേയത്തിൽ കെട്ടിപ്പൊക്കിയെടുത്തതെല്ലാം തകർന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ പെണ്ണുകാണാൻ പോയ കുഞ്ചന്റെ അവസ്ഥയിലായി ഇയാൾ.

publive-image

ബിഗ് ബോസ്, ദിൽഷയ്ക്ക് അനുകൂലമായി എടുത്ത തീരുമാനത്തിൽ രോഷാകുലനായി "ഗെറ്റ് ഔട്ട് ബിഗ് ബോസ്"എന്ന് അലറുകയായിരുന്നു. ബിഗ് ബോസ് അതിന് മറുപടി പറയാതെയും ഈ മത്സരാർത്ഥിയ്ക്ക് പുറത്തേയ്ക്ക് ഉള്ള വഴി തുറന്നു കൊടുക്കാതെയും ഇരുന്നത് മറ്റ് മത്സരാർത്ഥികളെ അപമാനിയ്ക്കുന്നതിന് തുല്യമായിരുന്നു.

വ്യക്തിഹത്യ നടത്തിക്കൊണ്ട് ബിഗ് ബോസ് ഷോയിൽ തുടരാൻ ഇയാളെ അനുവദിയ്ക്കരുതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കുശുമ്പും അസൂയയും കൊണ്ട് സഹിയ്ക്കാൻ പറ്റാതെ ഡോക്ടറോടും ബ്ലെസ്ലിയോടും ദിൽഷയോടും ഏറ്റുമുട്ടി അവരെ പ്രകോപിപ്പിച്ച് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് മര്യാദകെട്ട കളി കളിയ്ക്കുന്ന ഈ അതിഥിയെ ആദ്യമേതന്നെ പുറത്താക്കേണ്ടതായിരുന്നു എന്ന് പ്രേക്ഷകർക്ക് അഭിപ്രായം ഉണ്ട്.

ഡോക്ടറുടെ നിഴലുകണ്ടാൽപ്പോലും വിളറി പിടിയ്ക്കും ഈ അതിഥിയ്ക്ക്. ഇതെന്ത് കളിയാ ബിഗ് ബോസേ എന്ന് പ്രേക്ഷകർ ചോദിയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു സീസണിലും ബിഗ് ബോസ് വീട്ടിലേക്ക് വന്ന അതിഥികളിൽ ഒരാളിൽ നിന്ന് പോലും ഇതുപോലെയുള്ള പെരുമാറം ഉണ്ടായിട്ടില്ലല്ലൊ എന്നും പ്രേക്ഷകർ.

വാ പൊളിച്ചാൽ ആംഗലേയത്തിൽ നല്ല തെറി തള്ളുന്ന ഇയാൾ കാപ്പിരി സായ്പാണോ എന്ന് പ്രേക്ഷകർ ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റത്തില്ല. ഇയാൾ വരുന്നതിന് മുമ്പ് ഡോക്ടർക്കെതിരെയുള്ള വ്യക്തിഹത്യ എന്ന സ്തുത്യർഹ കർമ്മം നിർവ്വഹിച്ചു പോന്നത് ജാസ്മിനായിരുന്നു. ഇയാളുടെ കൂട്ട്, ജാസ്മിന്റെ നിലനിൽപിനെയും ബാധിയ്ക്കും എന്നതിന് സംശയമില്ല എന്ന് പ്രേക്ഷകർ.

publive-image

അമ്പത്തൊമ്പതാം ദിവസത്തിൽ നടന്ന ശണ്ഠയിൽ ഡോക്ടറുടെ തൊട്ടുമുന്നിൽ കയറിനിന്നുകൊണ്ട് സ്പേസ്.. സ്പേസ് എന്ന് പറഞ്ഞ് ഡോക്ടറെ തളർത്താനും, ഡോക്ടർ പുറകോട്ടു മാറുമ്പോൾ മുന്നിലേക്ക് അടുത്ത് നിന്ന് വീണ്ടും വീണ്ടും സ്പേസ് സ്പേസ് എന്ന് പറഞ്ഞ് പ്രകോപിപ്പിയ്ക്കുകയും ആയിരുന്നു ജാസ്മിൻ.

റോബിനെ വേട്ടയാടുന്നതിൽ ഒരവസരവും പാഴാക്കുന്നില്ലന്ന് മാത്രമല്ല, അതിൽ ഒരുതരം ആനന്ദം കണ്ടെത്തുന്നുമുണ്ട് ഈ മത്സരാർത്ഥി. പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ടന്ന് മറന്നുപോകുന്നു ഇവർ.

ബിഗ് ബോസ് വീട്ടിൽ ഉണ്ടുറങ്ങി അലസമലസം മൂലകളിൽ ചാഞ്ഞുറങ്ങിയിരുന്ന സുചിത്ര, ഡോക്ടറുടെ കുത്തിന് പിടിച്ചത് അപലപനീയമായിപ്പോയെന്ന് പ്രേക്ഷകർ പറയുന്നു. ഈ കൈയേറ്റം എന്തിന് വേണ്ടിയാണ് എന്ന് പ്രേക്ഷകർക്ക് സംശയമുണ്ട്. സുചിത്രയ്ക്ക് പുറത്തേക്ക് പോകാനുള്ള കതക് ഇന്ന് തന്നെ തുറന്ന് കൊടുക്കണമെന്ന് പ്രേക്ഷകർ.

നേരെമറിച്ച്, ഡോക്ടർ തിരിച്ച് ഇങ്ങനെ ചെയ്തിരുന്നങ്കിൽ ഇതൊരു ദേശീയ വിഷയമാക്കിമാറ്റി എല്ലാവരും കൂടി ഡോക്ടറെ ഇന്നലെത്തന്നെ പെട്ടി എടുപ്പിച്ചേനെ. നൂറു ദിവസം പിടിച്ച് നിൽക്കാൻ ഇവരൊക്കെ വളഞ്ഞവഴി നോക്കുമ്പോൾ നേരായ വഴിയ്ക്ക് ഗെയിം ചെയ്യുന്ന നല്ല അതിഥികളും ഈ വീട്ടിലുണ്ടല്ലൊ എന്ന് പ്രേക്ഷകർ ആശ്വസിയ്ക്കുന്നു.

Advertisment