Advertisment

സാങ്കേതിക പുരോഗതിയുടെ ഗുണഫലം മലയാളിക്കും അവകാശപ്പെട്ടതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: സാങ്കേതിക പുരോഗതിയുടെ ഗുണഫലം മലയാളിക്കും അവകാശപ്പെട്ടതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ കൈവരുന്ന ജീവിത സൗകര്യങ്ങൾ എല്ലാ മനുഷ്യർക്കുമെന്നോണം മലയാളിക്കും അവകാശപ്പെട്ടതാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

മേയേഴ്സ് കൗൺസിലും ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമെനും കിലയും കെ.എം സി എസ് യു വും സംയുക്തമായി സംഘടിപ്പിക്കുന്ന 'നവകേരളവും നവനഗരസഭകളും' കർമ്മ പരിപാടിയുടെ ഭാഗമായ കൊല്ലം ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവൻ കേരളീയർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് ബാലഗോപാൽ പറഞ്ഞു.അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പടെ മുപ്പത്തഞ്ച് ലക്ഷത്തോളം പേർക്ക് പരിരക്ഷ നൽകുന്ന മെഡിസെപ്പ് എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു, കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ജയൻ, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, പരവൂർ നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കല്ലുംകുന്ന് ഗീത എന്നിവർ ആശംസ പ്രസംഗം നടത്തി.

"നവകേരളവും നവനഗരസഭകളും' കർമ്മ പരിപാടിയുടെ സമീപനരേഖ കെ എം സി എസ് യു ജനറൽ സെക്രട്ടറി പി സുരേഷ് അവതരിപ്പിച്ചു. കില പ്രതിനിധി കെ വി മുരളീധരൻ ആചാരി വിവരശേഖരണത്തിനുള്ള ചോദ്യാവലി പരിചയപ്പെടുത്തി.

യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ എം രാജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.മനോജ് ,ജി വിനോദ്, എം മുരുകൻ, ജില്ലാ പ്രസിഡൻ്റ് ടി ജി രേഖ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് പ്രദീപ് സ്വാഗതവും കൊല്ലം യൂണിറ്റ് സെക്രട്ടറി ജി എസ് സുരേഷ് നന്ദിയും പറഞ്ഞു.

Advertisment