Advertisment

ഭാരത് ജോഡോയാത്ര വൻ വിജയമാക്കാൻ നേതൃതലയോഗ തീരുമാനം; കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വമ്പിച്ച സ്വീകരണം നൽകും - ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മിറ്റി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ 14 ന് കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വമ്പിച്ച സ്വീകരണം നൽകും. ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗത സംഘം കമ്മിറ്റി യോഗം തീരുമാനിച്ചു.

ചാത്തന്നൂർ നെഹ്റു ഭവനിൽ കൂടിയ യോഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോ ഓർഡിനേറ്റർ നെടുങ്ങോലം രഘു അധ്യക്ഷനായി.

രാവിലെ 7.30 മുതൽ10.30 വരെയും തുടർന്ന് വൈകുന്നേരം 4 മുതൽ 7 വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് യാത്ര കടന്നുപോകുന്നതെന്നും കൊല്ലം ജില്ലയിൽ കൂടി കടന്ന് പോകുന്ന യാത്ര ഒരു ചരിത്ര സംഭവമാക്കി മാറ്റുവാൻ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം..എം.നസീർ, എൻ.പീതാംബരകുറുപ്പ്,

ഡോ.ശൂരനാട് രാജശേഖരൻ, കെ.സി.രാജൻ, എൻ.ജയചന്ദ്രൻ, എം.സുന്ദരേശൻപിള്ള,

ബിജുപാരിപ്പള്ളി, പി.പ്രദീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എ. ശുഹൈബ്, എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ,

സുഭാഷ്പുളിക്കൽ, സിസിലി സ്റ്റീഫൻ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് മാരായ ചാത്തന്നൂർ മുരളി, പരവൂർ സജീബ് തുടങ്ങിയവർ പങ്കെടുത്തു.

എൻ. പീതാംബരകുറുപ്പ്, അഡ്വ.ബിന്ദുകൃഷ്ണ, (രക്ഷാധികാരികൾ) ഡോ.ശൂരനാട് രാജശേഖരൻ, (ചെയർമാൻ)നെടുങ്ങോലം രഘു (കോ ഓർഡിനേറ്റർ) എം.സുന്ദരേശൻപിള്ള, ബിജുപാരിപ്പള്ളി

(കൺവീനർമാർ) ഡി.സി.സി ജനറൽ സെക്രട്ടറിമാർ, പാർട്ടിയുടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ മാർ ,ബ്ലോക്ക്-മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

സഹകരണ സംഘം പ്രസിഡന്റ്മാർ, പോഷക സംഘടന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും

ഉൾപ്പെടെ 300 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

Advertisment