Advertisment

ശാസ്താംകോട്ട കോവൂരില്‍ കിണറ്റിൽ വീണയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

author-image
nidheesh kumar
New Update

publive-image

Advertisment

കൊല്ലം: ശാസ്താംകോട്ട- കോവൂരില്‍ കിണറ്റിൽ വീണയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അരിനല്ലൂർ കോവൂരില്‍ വിജയഭവനത്തിൽ വിജയൻ (57) യാണ് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6.10 നാണ് സംഭവം. ഓർമ്മക്കുറവ്, കാഴ്ചക്കുറവ് കൂടാതെ പലവിധ അസുഖങ്ങളാൽ ചികിത്സയിലാണ് വിജയൻ. വീട്ടിൽ നിന്നും വന്ന വിജയൻ സമീപത്തുള്ള ജോൺസന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ 45 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്.

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വിവരം അറിഞ്ഞ് ഗ്രേഡ് എഎസ്ടിഒ സജീവിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തുകയും കിണറ്റിൽ രക്തം വാർന്നൊലിച്ച് കയറിൽ പിടിച്ചുകിടന്ന വിജയനെ സേനയിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ആർ. രതീഷ് ദുഷ്കരമായ കിണറ്റിൽ സുരക്ഷാ നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ ഇറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിൽ അകപ്പെട്ട ആളിനെ അരമണിക്കൂർ പരിശ്രമിച്ച് അതിസാഹസികമായി പുറത്തെത്തിക്കുകയായിരുന്നു. പിന്നീട് സേനയുടെ വാഹനത്തിൽ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഡ്രൈവർ ഷാനവാസ് ഹോം ഗാർഡ് ഉണ്ണികൃഷ്ണപിള്ള, ശിവപ്രസാദ്,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisment