Advertisment

ചാത്തന്നൂർ ശിവപ്രിയ ആയുർവേദ ആശുപത്രിയുടെ കനകജൂബിലി ആഘോഷത്തിന് തുടക്കമായി

author-image
nidheesh kumar
New Update

publive-image

Advertisment

ചാത്തന്നൂർ: കാരംകോട് ശിവപ്രിയ ആയുർവേദ ആശുപത്രിയുടെ കനക ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആതുര സേവന രംഗത്ത് 52 വർഷം പൂർത്തിയാക്കിയ ആശുപത്രി എംഡി ഡോ. കെ.വി. സാബുവിനെ ആദരിച്ചു കൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഡോ. കെവി സാബുവിനെ ആദരിക്കാൻ ചേർന്ന ചടങ്ങിൽ മുൻ എംപി എൻ പീതാംബരക്കുറുപ്പ്, മുൻസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, ആൾ കേരള ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രജിത് ആനന്ദ്, മൈക്കിൾ സെബാസ്റ്റ്യൻ, (കാനറ ബാങ്ക് മുൻ വൈസ് ചെയർമാൻ), അഡ്വ. നടക്കൽ ശശി, ഹനീഫ് ഹാജി, ജനപ്രതിനിധികൾ, സാംസ്കാരിക, സാമുഹിക പ്രവർത്തകർ തുടങ്ങിയവർ പൊന്നാട ചാർത്തി ആദരിച്ചു.

തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ 200 ഓളം രോഗികൾ ചികിത്സ തേടിയെത്തി. അസ്ഥിതേയ്മാന ടെസ്റ്റും (ബിഎംഡി ) നാഡികളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന (വിപിറ്റി) ടെസ്റ്റുകളും നടത്തി. ചികിത്സ ആവശ്യമുള്ള രോഗികളെ തിരഞ്ഞെടുത്ത് അവർക്ക് സൗജന്യ ചികിത്സ നല്കുമെന്ന് ശിവപ്രിയ ആയുർവേദ ആശുപത്രി മാനേജർ സാജി അറിയിച്ചു.

Advertisment