Advertisment

കണ്ണു തുറക്കാത്ത അധികാരികളുടെ മുഖത്തേയ്ക്ക് ചെളിവെള്ളം തേകി ബിഡിജെഎസ് നേതാക്കൾ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: പാലാ നഗരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ദുരിതമായ കുഴികൾ നികത്താൻ അധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കുഴികളിലെ ചെളിവെള്ളം തേകിക്കളഞ്ഞ് ബിഡിജെഎസ് സമരം.

ബിഡിജെഎസ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ രവീന്ദ്രൻ കൊമ്പനാലും, സെക്രട്ടറി സന്തോഷ്. എം. പാറയിലും ചേർന്നാണ് കുഴികളിലെ ചെളിവെള്ളം തേകിയ പുത്തൻ സമരമുറ ആവിഷ്ക്കരിച്ചത്. പാലാ സ്റ്റേഡിയം ജംഗ്ഷനിലെ വലിയ കുഴിയിലെയും ളാലം റൗണ്ടാന ജംഗ്ഷനിലെ മൂന്നു കുഴികളിലെയും വെള്ളം തേകിക്കളഞ്ഞുള്ള സമരം ഏറെ ജനശ്രദ്ധയാകർഷിച്ചു.

"ഈ ചെളിവെള്ളം ഞങ്ങൾ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ നേർക്കാണ് തേകിയൊഴിക്കുന്നത്. ഇനിയും അധികൃതർ അലംഭാവം തുടർന്നാൽ പുതിയ ശക്തമായ സമര മാർഗ്ഗങ്ങളുമായി ബിഡിജെഎസ് രംഗത്തു വരും "- കെ. എൻ. രവീന്ദ്രനും സന്തോഷ് പാറയിലും മുന്നറിയിപ്പു നൽകി.

pala news
Advertisment