Advertisment

വൈലത്തൂർ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാബിന് തുടക്കം കുറിക്കുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വൈലത്തൂർ: വൈലത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നനാതുറയിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നത്തെ സാമൂഹിക പശ്ചാത്തലവും, കുടുംബജീവിതം അപകടത്തിലാക്കികൊണ്ടിരിക്കുന്ന ലഹരിക്കെതിരെ "മയങ്ങുന്ന കൗമാരം പൊലിയുന്ന ഭാവി ആശങ്കയിലാകുന്ന രക്ഷിതാക്കൾ" എന്ന ശീർഷകത്തിൽ ക്യാമ്പയിന് തുടക്കം കുറിക്കുന്നു.

ബോധവൽക്കരണ ക്ലാസോടെ തുടക്കം കുറിക്കുന്ന പരിപാടി സിഎ അമൃത്രംഗൻ (എസ്എച്ച്ഒ വടക്കേക്കാട്) ഉദ്ഘാടനം നിർവഹിക്കും. വൈലത്തൂർ മദ്രസ്സ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ബോധവൽക്കരണ ക്ലാസ് പ്രമുഖ സൈക്കോളജി ട്രൈനർ ഹൈദർ അലി വാഫി നടത്തും.

വടക്കേക്കാട് എസ്ഐ സുജിത്ത് ആർ.പി, മഹല്ല് പ്രസിഡന്റ് കാസിം ഹാജി, മൂസ്സ മാസ്റ്റർ, അബ്ദു റസാക്ക് അഷറഫി, കലാം കൊടവനയിൽ, എസ്.കെ കാലിദ് തുടങ്ങി സമൂഹത്തിലെ വ്യതസ്ഥ മേഖലയിലുള്ളവർ പങ്കെടുക്കും.

Advertisment