Advertisment

വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു ഗുരുതര പരുക്ക്; മലപ്പുറത്ത് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

New Update

publive-image

Advertisment

മലപ്പുറം: അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ അജ്മൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്.

Advertisment