Advertisment

റിയാലിറ്റി ഷോ വേദിയില്‍ ചിരഞ്ജീവി സര്‍ജയുടെ ശബ്ദം; പൊട്ടിക്കരഞ്ഞ് മേഘ്‌നരാജ്-പ്രണയദിനത്തില്‍ കണ്ണീരണിയിച്ച ദൃശ്യങ്ങള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ ഏറെ നടുക്കിയ ഒരു സംഭവമായിരുന്നു. 2020-ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭർത്താവ് മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന. ചിരഞ്ജീവിയുടെ ഓര്‍മകളില്‍ ജീവിക്കുന്ന മേഘ്‌ന ഇപ്പോള്‍ കന്നടയിലെ ഒരു ടെലിവിഷൻ ചാനലിൽ ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയാണ്.

ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ ആദ്യ വാലന്റൈൻസ് ഡേയെക്കുറിച്ചും ചിരഞ്ജീവിയിൽനിന്നും കിട്ടിയ വിവാഹ വാർഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. 2019 ൽ തന്റെ ആദ്യ വിവാഹ വാർഷിക ദിനത്തിൽ ചീരുവിൽനിന്നും ഒരു നെക്ലേസ് ആണ് സമ്മാനമായി കിട്ടിയതെന്ന് മേഘ്ന പറഞ്ഞു.

തുടർന്ന് റിയാലിറ്റി ഷോയുടെ സംഘാടകർ ചിരഞ്ജീവി സർജയുടെ ശബ്ദം വേദിയിൽ കേൾപ്പിച്ചു. ഇതോടെ നിയന്ത്രണംവിട്ട മേഘ്ന വിങ്ങിപ്പൊട്ടുകയായിരുന്നു. ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.

Advertisment