Advertisment

“പൂക്കൾ, മറീന, മെർലിയോൺ, ചൈന ടൗൺ, ആശ്വാസകരമായ സിംഗപ്പൂർ സ്കൈലൈൻ, മാംഗോ സ്റ്റിക്കി റൈസ്, എന്റെ പേരിലുള്ള ഒരു ഷൂവുമെല്ലാം കൂടിയതായിരുന്നു എന്റെ ഈ ദിവസം..”; അഹാന

author-image
മൂവി ഡസ്ക്
Updated On
New Update

അച്ഛനെ കൂട്ടാതെ മക്കളും അമ്മയും കൂടി ഇപ്പോൾ ഒരു ട്രിപ്പ് പോയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് അഹാന തന്റെ അനിയത്തിമാർക്കും അമ്മയ്ക്കും ഒപ്പം സിംഗപ്പൂരിലേക്ക് പോയത്. സിംഗപ്പൂരിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും അഹാന പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഷോർട്സും വൈറ്റ് ടിഷർട്ടും ധരിച്ച് വൈബ് മൂഡിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് അഹാന.

Advertisment

publive-image

“പൂക്കൾ, മറീന, മെർലിയോൺ, ചൈന ടൗൺ, ആശ്വാസകരമായ സിംഗപ്പൂർ സ്കൈലൈൻ, മാംഗോ സ്റ്റിക്കി റൈസ്, എന്റെ പേരിലുള്ള ഒരു ഷൂവുമെല്ലാം കൂടിയതായിരുന്നു എന്റെ ഈ ദിവസം..”, അഹാന സിംഗപ്പൂർ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. അനിയത്തിമാരായ ഇഷാനിയെയും ദിയയെയും ഹൻസികയെയും അമ്മ സിന്ധുവിനേയുമെല്ലാം ചിത്രങ്ങളിൽ കാണാം. എല്ലാവരും സ്റ്റൈലിഷ് ലുക്കിലാണ് സിംഗപ്പൂരിൽ കറങ്ങിയത്.

publive-image

സിനിമയിലും രാഷ്ട്രീയത്തിലും ഇപ്പോൾ ഒരേപോലെ സജീവമായി നിൽക്കുന്ന ഒരാളാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ സിനിമ പാത പിന്തുടർന്ന് മകൾ അഹാനയും എത്തിയിരുന്നു. അതുപോലെ കൃഷ്ണകുമാറിന്റെ മറ്റൊരു മകളും സിനിമയിൽ അഭിനയിച്ചു. അതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന് ആരാധകർ ഏറെയാണ്. നാല് പെൺമക്കളും ഭാര്യയുമടങ്ങിയ കുടുംബമാണ് കൃഷ്ണകുമാറിന്റേത്.

publive-image

 

Advertisment