Advertisment

ഉത്സവങ്ങൾക്ക് കൊടിയിറങ്ങി; മുംബൈയില്‍ ഇനി മത്സരത്തിന്റെ നാളുകൾ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മുംബൈ: മുംബൈ മഹാനഗരത്തിൽ ഗണേശ ഉത്സവത്തിനും ഓണത്തിനും കൊടിയിറങ്ങി. ഇനി ശ്രദ്ധ ലോകത്തെ ഏറ്റവും സമ്പന്ന മായ നഗരസഭയുടെ തെരഞ്ഞെടുപ്പിലേക്ക്‌. ശിവസനയുടെ ഉദ്ധവ് താക്കറെ വിഭാഗമാണ് ഇപ്പോൾ ഭരണത്തിൽ ഉണ്ടായിരുന്നത്. ഏതു വിധവും മുംബൈ, നവിമുംബൈ കോർപറേഷൻ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമം.

publive-image

ഭരണകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനയുടെ പിന്തുണ അവർക്കുണ്ട്. കൂടാതെ രാജ് തക്കെറയുടെ പിന്തുണയും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഗണേശോത്സവത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ് തക്കെറെയെ സന്ദർശിച്ചിരുന്നു. മറുവശത്തു ഉദ്ധവ് പക്ഷം അതിതീവ്ര സംഘടനയായ സാംബാജി ബ്രിഗേഡ്‌മായി സഖ്യമുണ്ടാക്കി.

publive-image

കഴിഞ്ഞ പ്രാവശ്യത്തെക്കാൾ 30,000വോട്ടുകൾ ഇക്കുറി നാവിമുംബയിൽ കൂടുതലുണ്ട്. മൊത്തം വോട്ടർമാർ 8,45,524 ആണെന്ന് കമ്മീഷണർ അഭിജിത് ഭംഗർ പറഞ്ഞു. മൊത്തം 41 വാർഡുകൾ ഉണ്ട്. ഇതിൽ 40വാർഡുകളിൽ മൂന്നു കൗൺസിലർമാർ വീതം ഉണ്ടാവും.

Advertisment