Advertisment

വാഹന രജിസ്ട്രേഷനിൽ കാര്യമായ പരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോൾ ഇനി മുതൽ വാഹനങ്ങളുടെ റീ റജിസ്‌ട്രേഷൻ ആവശ്യമില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: സ്വകാര്യ വാഹനങ്ങൾക്കായി പുതിയ ഭാരത് സീരീസ് (ബിഎച്ച്) രജിസ്‌ട്രേഷൻ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോൾ ഇനി മുതൽ വാഹനങ്ങളുടെ റീ റജിസ്‌ട്രേഷൻ ആവശ്യമില്ല.

1988 ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 47 പ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മോട്ടോർ വാഹനം പന്ത്രണ്ട് മാസത്തിൽ കൂടുതൽ കാലയളവിൽ മറ്റ് സംസ്ഥാനങ്ങളിൽ സൂക്ഷിക്കുമ്പോൾ, ഉടമയ്‌ക്ക് രജിസ്‌ട്രേഷൻ അതോറിറ്റി നിയോഗിക്കുന്ന ഒരു പുതിയ രജിസ്‌ട്രേഷൻ മാർക്ക് ലഭിക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള കഷ്ടപാടുകളിൽ നിന്നും സ്വകാര്യ വാഹനങ്ങളുടെ ഉടമയ്‌ക്ക് ലഭിക്കുന്ന ഒരു ആശ്വാസമാണ് ഭാരത് രജിസ്‌ട്രേഷൻ. ഈ സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും സ്വമേധയാ ലഭ്യമാകും.

നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ബിഎച്ച് സീരീസിന് കീഴിൽ മോട്ടോർ വാഹന നികുതി രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 4, 6, 8 വർഷത്തേക്ക് ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. പുതിയ വാഹനങ്ങൾ പുതിയ സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ സൗജന്യമായി സഞ്ചരിക്കാൻ ഈ പദ്ധതി സഹായിക്കും.

മോട്ടോർ വാഹന നികുതി പതിനാലാം വർഷത്തിനു ശേഷം പ്രതിവർഷം ഈടാക്കും. ഈ തുക ആ വാഹന ഉടമയിൽ നിന്നും മുൻപ് ശേഖരിച്ചു വന്നിരുന്ന തുകയുടെ പകുതിയായിരിക്കും. BH രജിസ്‌ട്രേഷന്റെ ഫോർമാറ്റ് YY BH 4144 XX YY എന്നാണ്. ഇതിലെ YY എന്നാൽ വാഹനം ആദ്യം രജിസ്റ്റർ ചെയ്ത വർഷവും തുടർന്നുള്ളത് ഭാരത് സീരീസ് കോഡാണ്. ക്രമാനുസൃതമല്ലാത്തെ 0000 മുതൽ 9999 വരെയുള്ള അക്കങ്ങളാണ് കോഡുകൾ. XX എന്നാൽ AA മുതൽ ZZ വരെയുള്ള അക്ഷരങ്ങളെ സൂചിപ്പിക്കുന്നു.

NEWS
Advertisment