Advertisment

ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ജല കണക്ഷന്‍ നല്‍കി, ഇപ്പോള്‍ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി; കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ ചെയ്തതിലധികം രണ്ട്‌ വർഷംകൊണ്ട് ചെയ്തുവെന്നും മോദി

New Update

publive-image

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ 2019 വരെ, നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂവെന്നും, എന്നാല്‍ 2019-ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ജല കണക്ഷന്‍ നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. അതായത്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി 'ഇന്നത്തെ ഇന്ത്യ' രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

narendra modi
Advertisment