Advertisment

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്. ഐ.എം.എഫിന്റെയും വേള്‍ഡ് ബാങ്കിന്റെയും വാര്‍ഷിക യോഗത്തിനു മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന വേള്‍ഡ് എക്കണോമിക് ഔട്‌ലുക്കിലാണ്‌ (ഡബ്ല്യൂ.ഇ.ഒ.) ഇക്കാര്യം പറയുന്നത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷം 8.5 ശതമാനം വളര്‍ച്ച നേടുമെന്നും ഡബ്ല്യൂ.ഇ.ഒയില്‍ പറയുന്നു. 2021-ല്‍ ഐ.എം.എഫ്. കണക്കാക്കുന്ന ചൈനയുടെ പ്രതീക്ഷിത വളര്‍ച്ചാനിരക്ക് എട്ടു ശതമാനമാണ്. 2022-ല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥ 5.6 ശതമാനം വളര്‍ച്ച നേടിയേക്കുമെന്നും ഡബ്ല്യൂ.ടി.ഒയില്‍ പറയുന്നു.

അതേസമയം, അമേരിക്ക 2021-ല്‍ ആറു ശതമാനം വളര്‍ച്ച നേടിയേക്കുമെന്നും ഇത് അടുത്തകൊല്ലം 5.2 ശതമാനം ആകുമെന്നും ഡബ്ല്യൂ.ടി.ഒ. പറയുന്നു. ഡബ്ല്യൂ.ഇ.ഒയില്‍, ലോക സമ്പദ്‌വ്യവസ്ഥ 2021-ല്‍ 5.9 ശതമാനവും 2022-ല്‍ 4.9 ശതമാനവും വളരുമെന്നും പറയുന്നു.

Advertisment