Advertisment

ബിജെപിയിലെത്തിയതിന് ശേഷം നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ട്, ഇപ്പോള്‍ അന്വേഷണമൊന്നുമില്ല-മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

New Update

publive-image

പൂനെ: ബിജെപിയിലെത്തിയതിന് ശേഷം തനിക്ക് നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ടെന്നും, ഇപ്പോള്‍ അന്വേഷണമൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍. മവാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പാട്ടീലിന്റെ പരാര്‍ശം.

പ്രതിപക്ഷത്തിനെതിരെ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെയാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍. പൂനെയിലെ ഇന്ദാപുര്‍ മുന്‍ എംഎല്‍എ ആയ പാട്ടീല്‍ 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Advertisment