Advertisment

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് ഇനി അയോധ്യകാണ്ഡ്

New Update

publive-image

Advertisment

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണെന്നും ട്വീറ്റില്‍ പറയുന്നു. ഇതിനു പിന്നിലെ പേര്മാറ്റത്തിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു മറ്റൊരു ട്വിറ്റര്‍ സന്ദേശവും പുറത്തുവന്നു. വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുക മാത്രമായിരുന്നു ട്വീറ്റില്‍ വിശദീകരിക്കുന്നു.

1874 ല്‍ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്‍ നോര്‍തേണ്‍ റെയില്‍വേ സോണിനു കീഴിലാണ്. 2018 ല്‍ ഫൈസാബാദ് ജില്ലയുടെ പേര് സംസ്ഥാനസര്‍ക്കാര്‍ അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അലാഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും മുഗള്‍സരായി റെയില്‍വേ ജംഗ്ഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നാക്കിയും അന്നു മാറ്റിയിരുന്നു.

പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യം പുനഃസ്ഥാപിക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷം ആരോപിക്കുന്നത്.

Advertisment