Advertisment

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്

New Update

publive-image

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ ( മഹാരാഷ്ട്ര) എന്നിവര്‍ക്കാണ് ഒന്നാം റാങ്ക്. മുംബൈ മലയാളിയാണ് കാര്‍ത്തിക ജി നായര്‍.

neet.nta.nic.in, ntaresults.ac.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.

Advertisment