Advertisment

'മെയ്ക്ക് ഇന്‍ ഇന്ത്യ'! ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ നിന്നും 5000 കോടി ഡോളര്‍ വിലമതിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കണം; ആപ്പിളിനോട് കേന്ദ്രം

New Update

publive-image

ന്യൂഡല്‍ഹി: അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്നും 5000 കോടി ഡോളര്‍ എങ്കിലും വിലമതിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആപ്പിളിനോട് കേന്ദ്രം. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം അപേക്ഷകളുമായി സമീപിച്ചപ്പോഴാണ് കേന്ദ്രം ആപ്പിളിനോട് ഇക്കാര്യം വ്യക്തമാക്കിയത്.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആപ്പിളിന്‍റെ മുതിര്‍ന്ന പ്രതിനിധികളും തമ്മില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദേശം ഉണ്ടായത്. അതേ സമയം ഇന്ത്യയില്‍ എമ്പാടും 10 ലക്ഷം തൊഴില്‍ ഉണ്ടാക്കുവാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് യോഗത്തില്‍ ആപ്പിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

Advertisment