Advertisment

ഗൊരഖ്പുരില്‍ യോഗിയെ നേരിടാന്‍ ചന്ദ്രശേഖര്‍ ആസാദ്; അഖിലേഷ് യാദവ് ജനവിധി തേടുന്നത് കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന്! ചൂടുപിടിച്ച് യുപി തിരഞ്ഞെടുപ്പ്‌

New Update

publive-image

Advertisment

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഫെബ്രുവരി 20-നാണ് ഇവിടെ തിരഞ്ഞെടുപ്പ്. നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. മെയിൻപുരിയിലെ കർഹാൽ മണ്ഡലം സമാജ്‍വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ്.

മത്സരിക്കാൻ കളത്തിലിറങ്ങിയാലും അഖിലേഷ് അസംഗഢിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്നാണ് ഇന്ന് ലഖ്‍നൗവിൽ ചേർന്ന സമാജ്‍വാദി പാർട്ടി യോഗം വിലയിരുത്തിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ അര്‍ബനില്‍ നിന്നാണ് ജനവിധി തേടുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഇവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ തന്നെ യുപിയിലെ ദളിത് ഐക്കണായ ചന്ദ്രശേഖർ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

Advertisment