Advertisment

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാസെക്രട്ടറി അറസ്റ്റില്‍; നേതാവിനെ കുടുക്കിയത് സിസിടിവി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: സ്വന്തം കാര്‍ കത്തിച്ചശേഷം അതേക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ട ബിജെപി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. കാര്‍ കത്തിച്ചത് താന്‍ തന്നെയാണ് എന്ന് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ് കുറ്റം സമ്മതിച്ചത്.

ചെന്നൈയിലെ മധുരവോയൽ മേഖലയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറ് കത്തിക്കലിന് പിന്നിലെ നാടകീയ നീക്കങ്ങള്‍ പുറത്തായത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറിന് തീയിട്ടത്‌ സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പോലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയും ചെയ്തു.

Advertisment