Advertisment

യുപിഐ സെര്‍വര്‍ പണിമുടക്കി! ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താനിരുന്നവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; സോഷ്യല്‍ മീഡിയയില്‍ പരാതിപ്രളയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉപയോക്താക്കള്‍ ആശങ്ക പങ്കുവച്ചത്. വളരെ നേരം സമയപ്പെടുത്തിട്ടും, പേയ്‌മെന്റുകള്‍ നടത്താന്‍ സാധിച്ചില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഒരു മണിക്കൂറിലധികം നേരം യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമായി.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമാകുന്നത്. നേരത്തെ ജനുവരി ഒമ്പതിനും സെര്‍വര്‍ തകരാറിലായിരുന്നു. എന്നാല്‍ തകരാര്‍ സംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.

എന്‍പിസിഐയുടെ പേയ്‌മെന്റ് സംവിധാനമായ യുപിഐ, രാജ്യത്തെ റീട്ടെയില്‍ ഇടപാടുകളുടെ ഏതാണ്ട് 60 ശതമാനത്തിലധികം വരും. ചെറിയ തുകയുടെ ഇടപാടുകളാണ് ഇതില്‍ കൂടുതലായും നടക്കുന്നത്. 75 ശതമാനവും 100 രൂപയില്‍ താഴെയുള്ള ഇടപാടുകളാണ് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം, യുപിഐ വഴി 540 കോടി ഇടപാടുകള്‍ (9.60 ലക്ഷം കോടി രൂപ) നടന്നു.

 

Advertisment