Advertisment

അക്ഷയ തൃതീയ: പേടിഎമ്മില്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നത് ഇപ്രകാരം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. മെയ് മൂന്നിനാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയയെ വരവേല്‍ക്കാന്‍ സ്വര്‍ണ വിപണിയും തയ്യാറായിക്കഴിഞ്ഞു.

അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. കുറഞ്ഞത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങാന്‍ നിരവധി പേരാണ് ഈ ദിനങ്ങളില്‍ ജ്വല്ലറികളില്‍ എത്തുന്നത്. എന്നാല്‍ ഇന്ന് ജ്വല്ലറികളില്‍ നേരിട്ട് പോകാതെയും സ്വര്‍ണം വാങ്ങാമെന്നതാണ് ഡിജിറ്റല്‍ യുഗത്തിന്റെ പ്രത്യേകത. പേടിഎം പോലുള്ള ആപ്പുകള്‍ വഴിയും ഡിജിറ്റല്‍ ഗോള്‍ഡ് സ്വന്തമാക്കാവുന്നതാണ്.

പേടിഎമ്മില്‍ വാങ്ങാന്‍

പേടിഎം ആപ്പ് ഓപ്പണ്‍ ചെയ്യുക

ഓള്‍ സര്‍വീസസ് സെക്ഷന്‍ തിരഞ്ഞെടുക്കുക

സര്‍ച്ച് ബാറില്‍ 'ഗോള്‍ഡ്' എന്ന വാക്ക് തിരയുക

'ഗോള്‍ഡി'ല്‍ ക്ലിക്ക് ചെയ്യുക

വാങ്ങുന്നത് സംബന്ധിച്ചുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക

വാങ്ങാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി 'പ്രൊസീഡ്' ചെയ്യുക

പേടിഎം വാലറ്റ്, യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി പണമടയ്ക്കാം. പേടിഎം വെബ്‌സൈറ്റ് വഴിയും ഇത് വാങ്ങാവുന്നതാണ്.

Advertisment