Advertisment

ബിജെപിയുടെ ട്രോളന്മാരേ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം; അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്! രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിജെപി പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പൊട്ടിത്തെറി നേരിടുമ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ പാര്‍ട്ടിയിലാണെന്ന് പറഞ്ഞ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് വീഡിയോ പങ്കുവച്ചത്.

പിന്നാലെ, രാഹുൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കിയിരുന്നു. രാഹുലിനെ പരിഹസിച്ച ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി.

"രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ? ബിജെപിയുടെ ട്രോളന്മാരേ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്''– മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

Advertisment