Advertisment

ആത്മീയ ടൂറിസത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗോവ; സംസ്ഥാനം ആത്മീയ, സാംസ്‌കാരിക ടൂറിസത്തിന്റെ പേരില്‍ ഉടന്‍ അറിയപ്പെടുമെന്ന് ഗോവന്‍ മുഖ്യമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പനാജി: ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവ ആത്മീയ, സാംസ്‌കാരിക ടൂറിസത്തിന്റെ പേരിലും ഉടന്‍ അറിയപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി മതസ്ഥാപനങ്ങൾ ദേവ് (ദൈവം), ധർമ്മം (മതം), ദേശം (രാഷ്ട്രം) എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങൾ പുനർനിർമിക്കാൻ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പത്മശ്രീ സദ്ഗുരു ബ്രഹ്മേശാനന്ദ ആചാര്യ സ്വാമി പറഞ്ഞു.

ഗോവ ഒരു ടൂറിസ്റ്റ് സംസ്ഥാനമായതിനാൽ അതിനെ ഇന്ത്യയുടെ ടൂറിസം തലസ്ഥാനമായി വികസിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്ന് സാവന്ത് പറഞ്ഞിരുന്നു.

പോർച്ചുഗീസ് കാലഘട്ടത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളുടെയും പൈതൃക സ്ഥലങ്ങളുടെയും പുനർനിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി സാവന്ത് തന്റെ ബജറ്റ് പ്രസംഗത്തിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Advertisment