Advertisment

വിവാഹം കഴിപ്പിച്ചു തരുമോയെന്ന് മന്ത്രിയോട് 68-കാരന്‍; ആ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മന്ത്രി റോജ-വീഡിയോ വൈറല്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

അമരാവതി: ആന്ധ്രാ പ്രദേശ് വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ റോജയോട് വിവാഹം കഴിക്കാന്‍ 68-കാരന്‍ സഹായം തേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഢി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു.

ഈ അദാലത്തിനിടെയാണ് 68-കാരന്‍ സഹായം തേടിയത്. സ്വത്തുക്കളും വീടുമെല്ലാമുണ്ട്. എന്നാല്‍ തന്നെ നോക്കാന്‍ ആരുമില്ല. അതുകൊണ്ട് വിവാഹം കഴിക്കാന്‍ സഹായിക്കണം എന്നായിരുന്നു വൃദ്ധന്റെ അപേക്ഷ. എന്നാല്‍ ആ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Advertisment