Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക് ! ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ ഉടൻ ചുമതലയേക്കുമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജിയോപോൾഡോ ഗിറെല്ലി ! ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിലേക്ക് മടങ്ങിയെത്തുന്നത് നാലു വർഷത്തിന് ശേഷം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷനായി ചുമതലയേൽക്കും. നേരത്തെ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ.

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അം​ഗീകരിച്ചതോടെയാണ് വീണ്ടും സ്ഥാനമേൽക്കുന്നത്. ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി ജലന്ധർ രൂപത സന്ദർശിച്ച വേളയിൽ ബിഷപ്പ് ഫ്രാങ്കോക്ക്‌ അനുകൂലമായി വത്തിക്കാൻ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നു.

ജലന്ധർ രൂപതയിലെ വൈദികരുടെ യോഗത്തിൽ ന്യൂൺഷ്യോ ഇക്കാര്യം അറിയിച്ചിരുന്നു. നേരത്തെ ഒരു വിഭാഗം വൈദീകർ വത്തിക്കാൻ്റെ തീരുമാനം വൈകുന്നതിൽ അതൃപ്തി അറിയിച്ചിരുന്നു.

2018 സെപ്റ്റംബറിലായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതാധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

Advertisment