മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ബാലാ സാഹേബ് തോറട്ട്, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
വിമത എംഎല്‍എമാരുടെ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഷിന്‍ഡെ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ ഭരണത്തിലേറണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് സൂചനകള്‍. പത്ത് മിനുട്ടോളം ഇരുവരും ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിൻഡെയോട് ആവശ്യപ്പെട്ടതായി സൂചന.
അതേസമയം ഷിൻഡെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അടിയന്തര മന്ത്രിസഭായോഗം ചേരും.