നാഷണല്‍ ഡസ്ക്
Updated On
New Update
ഗുവാഹത്തി: വെള്ളപ്പൊക്കം മൂലം കനത്ത ദുരിതം നേരിടുന്ന അസമിന് സാമ്പത്തികസഹായവുമായി വിമത ശിവസേന നേതാക്കള്‍. അസം മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് വിമതര്‍ 51 ലക്ഷം രൂപയാണ് നല്‍കിയത്.
Advertisment
വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് അസംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്. ഇന്ന് വിമതര്‍ അസമില്‍ നിന്ന് ഗോവയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. അസം വിടുന്നതിന് മുന്നോടിയായി വിമതര്‍ ഗുവാഹാട്ടിയിലെ കാമഖ്യ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.
വ്യാഴാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് വിമതര്‍ ഗോവയിലേക്ക് പോകുന്നത്. രാത്രിയോടെ വിമതര്‍ ഗോവയിലെത്തും. ഇന്ന് അവിടെ തങ്ങിയ ശേഷം വ്യാഴാഴ്ച രാവിലെ മുംബൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.