Advertisment

യുപിയില്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തിന് അവധിയില്ല! സ്‌കൂളുകളടക്കം തുറന്ന് പ്രവര്‍ത്തിക്കും; സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, സർക്കാർ, സർക്കാരിതര ഓഫീസുകൾ തുടങ്ങിയവ സ്വാതന്ത്ര്യദിനത്തിൽ തുറന്ന് പ്രവര്‍ത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായതിനാൽ ഓരോ ജില്ലയിലും ഈ വർഷം പ്രത്യേക പരിപാടിയായി സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി കാലത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര പറഞ്ഞു.

"സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ നടത്തണം. സ്വാതന്ത്ര്യ ദിന വാരത്തിൽ ആഴ്ചയിൽ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കേവലം ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങൾ അതിൽ പങ്കെടുക്കണം. എല്ലാ തുറകളിലുമുള്ള ആളുകൾ, സാമൂഹിക സംഘടനകൾ, ജനപ്രതിനിധികൾ, എൻസിസി, എൻഎസ്ഒ കേഡറ്റുകൾ, വ്യാപാര സംഘടനകൾ തുടങ്ങിയവരെ ഇതുമായി ബന്ധിപ്പിക്കണം," അദ്ദേഹം പറഞ്ഞു.

Advertisment