New Update
പനാജി: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഗോവയില്‍ നിന്ന് അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസ് ചെന്നൈയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. സങ്കൽപ് അമോങ്കാർ, ആൽതോൺ ഡികോസ്റ്റ, കാർലോസ് അൽവാരെസ്, റുഡോൾഫ് ഫെർണാണ്ടസ്, യൂരി അലെമോ എന്നിവരെയാണ് ചെന്നൈയിലേക്ക് മാറ്റിയത്.
Advertisment
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ വിട്ടുനിന്നിരുന്നു. ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തുടർന്ന് മൈക്കിൾ ലോബോയെ കോൺഗ്രസ് നിയമസഭാ പ്രതിപക്ഷ പാർട്ടി നേതൃത്വത്തിൽ നിന്ന് നീക്കിയിരുന്നു.