Advertisment

പിണങ്ങിപ്പോയ ഭാര്യയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തു; യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: പിണങ്ങിപ്പോയ ഭാര്യയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്ത ഭര്‍ത്താവിനെ പൊലീസ് പിടികൂടി. യുപിയിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം. സഞ്ജയ് കുമാര്‍ (30) എന്നായാളാണ് ഭാര്യ വന്ദനയെ (26) അക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഞ്ജയ് കുമാറിന്റെ മദ്യപാനം മൂലമാണ് വന്ദന പിണങ്ങിപ്പോയത്. ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാല്‍ ഇയാള്‍ ഭാര്യയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. കൂടെ വരാത്തതിനാല്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയെ അക്രമിക്കുകയും, മൂക്ക് കടിച്ചെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ രണ്ടാം ഭാര്യയാണ് വന്ദന. ആദ്യ ഭാര്യ ആറു വര്‍ഷം മുമ്പ് മരിച്ചു.

Advertisment