Advertisment

അദ്ദേഹത്തേക്കാൾ വലിയ നെഹ്‌റുവിയൻ പാർട്ടിയിൽ ഇല്ല എന്നതിൽ സംശയമില്ല! ശശി തരൂരിനൊപ്പമെന്ന് അനില്‍ ആന്റണി; എ.കെ. ആന്റണി ഖാര്‍ഗെയ്‌ക്കൊപ്പം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും, കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി രംഗത്ത്. ശശി തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അനില്‍ നവമാധ്യമത്തില്‍ കുറിച്ചത്. തരൂരിനെതിരെ മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒന്നാമനായി ഒപ്പിട്ടത് എ.കെ. ആന്റണിയായിരുന്നു.

അനില്‍ ആന്റണിയുടെ കുറിപ്പ് ഇങ്ങനെ:

അന്തിമഫലം പരിഗണിക്കാതെ തന്നെ, ഡോ. ശശി തരൂർ വാദിക്കുന്ന ഇന്ത്യയുടെ ബഹുസ്വര ആശയത്തിനുവേണ്ടിയുള്ള മാറ്റത്തിന്റെ സന്ദേശവും നിലകൊള്ളുന്നതും ഏതൊരു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നവോത്ഥാനത്തിനും അനിവാര്യമാണ്.

അദ്ദേഹത്തേക്കാൾ വലിയ നെഹ്‌റുവിയൻ പാർട്ടിയിൽ ഇല്ല എന്നതിൽ സംശയമില്ല, അദ്ദേഹത്തെ എന്റെ ഗുരുനാഥന്മാരിൽ ഒരാളായി വിളിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരു സുപ്രധാന ചുവടുവെയ്പ്പ് നടത്തുമ്പോൾ ആശംസകൾ നേരുന്നു

Advertisment