Advertisment

മത്സരത്തില്‍ നിന്ന് പിന്മാറില്ല, അവസാനം വരെയുണ്ടാകും! താന്‍ പത്രിക പിന്‍വലിക്കുമെന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി ശശി തരൂര്‍-വീഡിയോ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: താന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്നും, അവസാനം വരെയുണ്ടാകുമെന്നും ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ സമര്‍പ്പിച്ച പത്രിക പിന്‍വലിച്ചേക്കുമെന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശശി തരൂര്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തരൂരിന്റെ മറുപടി.

https://www.facebook.com/ShashiTharoor/videos/476406834527526/?t=0

"കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കായി മത്സരിക്കാൻ സമർപ്പിച്ച പത്രിക ഞാൻ പിൻവലിക്കും എന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഞാൻ പിന്മാറില്ല, ജീവിതത്തിൽ ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. ഇത് പാർട്ടിക്ക് അകത്തുള്ള സൗഹൃദ മത്സരമാണ്. അവസാനം വരെ ഉണ്ടാകും"-തരൂരിന്റെ വാക്കുകള്‍.

Advertisment