Advertisment

ദാവൂദ് ഇബ്രാഹിമിനെയും, ഹാഫിസ് സയീദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന് ചോദ്യം; ഒന്നും മിണ്ടാതെ പാക് പ്രതിനിധി-വീഡിയോ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സയീദ്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നിവരെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തോട് ഒന്നും പ്രതികരിക്കാതെ പാക് പ്രതിനിധി.

ഡല്‍ഹിയില്‍ നടന്ന ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ യോഗത്തില്‍ പാകിസ്താനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത എഫ്.ഐ.എ. ഡയറക്ടര്‍ ജനറല്‍ മുഹ്സിന്‍ ബട്ടിനോടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ മുഹ്‌സിന്‍ ബട്ട് ഉത്തരം പറയാന്‍ തയ്യാറായില്ല. പകരം ചൂണ്ടുവിരല്‍ ചുണ്ടില്‍വെച്ച് ചോദിക്കരുത് എന്ന അര്‍ഥത്തില്‍ മുഹ്സിന്‍ ബട്ട് പ്രതികരിക്കുകയായിരുന്നു. ഇന്റര്‍പോളിന്റെ 90-ാമത് പോതുസഭാ യോഗം ഇത്തവണ നടന്നത് ഡല്‍ഹിയില്‍വെച്ചായിരുന്നു.

Advertisment