Advertisment

ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകേണ്ടത് പൗരന്റെ കടമ; കേന്ദ്ര ഇടപെടൽമൂലം ഇന്ത്യ അതിവേഗംവളരുന്ന സമ്പദ്‌വ്യവസ്ഥയായി ! റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

New Update

publive-image

ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. ഭരണഘടന കാലത്തിന്‍റെ വെല്ലുവിളികളെയും അതീജീവിച്ച് മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുകൾ കാരണം ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമുണ്ട്. ഭരണഘടന നിലവിൽവന്നതു മുതൽ ഇന്നുവരെ പല രാജ്യങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഇന്ത്യയുടേത്. റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളും നമുക്കൊരുമിച്ച് ആഘോഷിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment