Advertisment

തബേബുയ പൂത്തു; പിങ്കണിഞ്ഞ് അതിസുന്ദരിയായി ബെംഗളൂരു ! ചിത്രങ്ങള്‍ വൈറല്‍

New Update

publive-image

ബെംഗളൂരു: പിങ്ക് ട്രമ്പറ്റ് മരത്തില്‍ വിരിഞ്ഞ മനോഹരമായ പൂക്കളാല്‍ പിങ്ക് നിറത്തില്‍ അതിസുന്ദരിയായി ബെംഗളൂരു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പിങ്ക് നിറത്തിലുള്ള ഈ പൂക്കളുടെ ചിത്രം പങ്കുവയ്ക്കുന്നത്.

തബേബുയ റോസ, പിങ്ക് പൂയി എന്നിങ്ങനെയുള്ള പേരുകളിലും പിങ്ക് ട്രമ്പറ്റ് അറിയപ്പെടുന്നു. ഒരു തരം നിയോട്രോപിക്കല്‍ മരമായ ഇത് കൂടുതലായും കണ്ടുവരുന്നത് തെക്കന്‍ മെക്‌സിക്കോയിലാണ്. ഇത് സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഏപ്രില്‍, മെയ് മാസങ്ങളിലും പൂക്കാറുണ്ട്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ നിയോട്രോപിക് സ്വഭാവമുള്ളതും വരണ്ട കാലാവസ്ഥയിൽ വളരുന്നതുമാണ്.

"മനോഹരമായ ബെംഗളൂരു. എനിക്കറിയാവുന്നതുപോലെ രാജ്യത്ത് ഏറ്റവുമധികം തബേബുയ റോസ മരങ്ങളുള്ളത് ബെംഗളൂരുവിലാണ്,” രവി കീർത്തി ഗൗഡ എന്ന ട്വിറ്റർ ഉപയോക്താവ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ച് ട്വീറ്റ് ചെയ്യുന്നത്. തെരുവുകളില്‍ പോലും നിറങ്ങള്‍ വാരി വിതറുന്നുവെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്.

"എവിടെ പൂക്കൾ വിരിയുന്നുവോ അവിടെ പ്രത്യാശയുണ്ട്!! ബെംഗളൂരു തെരുവുകൾ പിങ്ക് നിറത്തിൽ മാറിയിരിക്കുന്നു,” എന്ന് മറ്റൊരാള്‍ കുറിച്ചു.

Advertisment