Advertisment

ചരിത്രത്തിലേക്ക് കുതിച്ച്‌ എൽവിഎം 3: ബ്രിട്ടീഷ് കമ്പനിയുടെ 36 വൺവെബ് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു

New Update

ബംഗളൂരു: ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 – എം3 (എൽവിഎം 3 –എം3) വിജയകരമായി വിക്ഷേപിച്ചു. ബ്രിട്ടനിലെ വൺ വെബ് നെറ്റ്വർക്ക് ആക്സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങളുമായി രാവിലെ ഒൻപതു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും പറന്നുയർന്നു. യുകെ ആസ്ഥാനമായുള്ള കമ്പനിയുടെ പേടകങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ലോ എർത്ത് ഓർബിറ്റിലേക്ക് പേടകം ഉയർന്നു.

Advertisment

publive-image

ജി.എസ്.എൽ.വി. മാർക്ക് ത്രീ (എൽ.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കഴിഞ്ഞ ഒക്ടോബർ 23ന് വിക്ഷേപിച്ചിരുന്നു.

വൺവെബിന് നിലവിൽ 582 ഉപഗ്രഹങ്ങൾ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആകും. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്‌പേസ് എക്സ്‌പോലുള്ള വിവിധ ഏജൻസികളാണ് മറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണു വൺ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണു വൺ വെബുമായുള്ളത്. വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്നു 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്.

ലോകമെമ്പാടും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ഗ്രഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലയാണ് വൺവെബ് നക്ഷത്രസമൂഹം. ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം യുകെ കമ്പനി നടപ്പിലാക്കുന്നു. ഇന്ത്യയുടെ ഭാരതി എന്റർപ്രൈസസ് വൺവെബിൽ ഒരു പ്രധാന നിക്ഷേപകനും ഓഹരി ഉടമയുമായി പ്രവർത്തിക്കുന്നു. 150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ 12 വിമാനങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്, വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി തടയാൻ ഓരോ വിമാനവും നാല് കിലോമീറ്റർ ഉയരത്തിൽ വേർതിരിക്കുന്നു.

Advertisment