Advertisment

പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും കോൺഗ്രസ് പ്രചാരത്തിന് ഇറക്കുന്നു; സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് നരേന്ദ്ര മോദി

New Update

publive-image

ബെംഗളൂരു:'ബജ്‌റങ്ബാലി കീ ജയ്' മുദ്രവാക്യമുയര്‍ത്തി ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും കോൺഗ്രസ് പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. കർണാടകയിൽ, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു മോദി. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം.

'കോണ്‍ഗ്രസ് ഇപ്പോള്‍ ഭയപ്പാടിലാണ്.അവരുടെ നുണകള്‍ ഫലിക്കുന്നില്ല എന്നായപ്പോള്‍ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പരസ്പരം കെട്ടിവെക്കാന്‍ തുടങ്ങി' പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാകയിലെ ശിവമോഗയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

Advertisment