Advertisment

ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘം പിടിയില്‍

New Update

publive-image

Advertisment

മസ്‍കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന ഷിനാസ് വിലായത്തിലെ പുറംകടലിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

എട്ട് ഏഷ്യക്കാരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ തൊഴിൽ, കുടിയേറ്റ നിയമങ്ങളുടെ ലംഘനത്തിനാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.

NEWS
Advertisment