Advertisment

ഒമാനില്‍ സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

New Update

publive-image

ഒമാൻ: ഒമാനില്‍ 2021 സെപ്‍റ്റംബര്‍ മാസത്തേക്കുള്ള ഇന്ധനവില ദേശീയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 91 പെട്രോളിന് 226 ബൈസയും, എം 95 പെട്രോളിന് 237 ബൈസയുമാണ് ലിറ്ററിന് വില.

ഡീസല്‍ വില ലിറ്ററിന് 247 ബൈസയുമായിരിക്കും സെപ്‍റ്റംബര്‍ മാസത്തെ വില. ഓഗസ്റ്റ് മാസത്തെ വിലയെ അപേക്ഷിച്ച് എം91 പെട്രോളിന് ഒരൂ ബൈസയുടെ കുറവുണ്ടാകും. എം95 പെട്രോളിനും ഡീസലിനും ഓഗസ്റ്റ് മാസത്തെ അതേ വില തന്നെയാണ് സെപ്‍റ്റംബറിലും നിശ്ചയിച്ചിരിക്കുന്നത്.

NEWS
Advertisment