Advertisment

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത! കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍

New Update

publive-image

മസ്‌കറ്റ്: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തി. കോവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു.

ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും നേരത്തെ ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ച ഒമാന്‍ അധികൃതര്‍ക്ക് എംബസി നന്ദി അറിയിച്ചു.

Advertisment