Advertisment

വേണ്ടത്ര ജീവനക്കാരില്ല; പാലാ ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന നിർത്തി

author-image
സുനില്‍ പാലാ
New Update

 

Advertisment

publive-image

പാലാ: പാലാ ജനറൽ ആശുപത്രിയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരം. കോവിഡ് പരിശോധനയ്ക്കായി ദിവസവുമെത്തുന്ന നൂറു കണക്കിനാളുകൾ നിരാശരായി മടങ്ങുന്നു. സ്വകാര്യ ലാബുകളിൽ പണം മുടക്കി പരിശോധന നടത്താൻ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരാണ് ഇവിടെ എത്തുന്നവരിൽ ഭൂരിപക്ഷവും.

കോവിഡ് പരിശോധന നിർത്തിവെച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇക്കാര്യം അടിയന്തിര കൗൺസിൽ യോഗം കൂടി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം ഉടൻ നഗര സഭാ ചെയർമാന് പരാതി നൽകും.

ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആശുപത്രിക്കു മുന്നിൽ പാവപ്പെട്ട രോഗികളുടെ കണ്ണീർ തുടയ്ക്കണമെന്നാവശ്യപ്പെട്ട് തുടർ സമരങ്ങൾ നടത്താനും പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം.

109 താൽക്കാലിക ജീവനക്കാരുടെ കരാർ കാലാവധി തീർന്നതോടെ ജനറൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനം തടസ്സപ്പെട്ടു.

NEWS
Advertisment