Advertisment

വി.പി കുഞ്ഞിപ്പു സാഹിബ്‌ കൊടുമുണ്ട അന്തരിച്ചു. നന്മയുടെ നാട്ടുകാരണവർ ഇനി ഓർമ്മ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പട്ടാമ്പി: പൗരപ്രമുഖനും മുസ്ലിം ലീഗ് പരുതൂർ പഞ്ചായത്ത് മുതിർന്ന നേതാവുമായിരുന്ന കൊടുമുണ്ട വി.പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നാട്ടു നന്മകളിൽ നിറസാന്നിധ്യമായ പൗരപ്രമുഖനെ.

കാൽ നൂറ്റാണ്ടിലേറെ കാലം പരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച അദ്ദേഹം നാടിന്റെ വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനമണ്ഡലങ്ങളിൽ സദാ സജീവമായിരുന്നു.

പരുതൂർ പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ വളർച്ചയിൽ പ്രധാനപ്പെട്ട ഒരു പങ്ക് അദ്ദേഹത്തിന്റെതായിരുന്നു. സമൂഹത്തിൽ ദൈന്യത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ അദ്ദേഹം എന്നും മുന്നിൽനിന്നു.

പ്രശ്നപരിഹാരങ്ങൾക്കും പൊതുജന ആഭിമുഖ്യമുള്ള നാടിന്റെ ജനനങ്ങളിലും അദ്ദേഹത്തിന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ അദ്ദേഹത്തിന്റെ ശ്രമഫലമായി പരുതൂർ പഞ്ചായത്തിൽ 20 ഓളം കാരുണ്യഭവങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.

രോഗികൾ, അനാഥർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ആ സ്നേഹവയ്പുകൾ അനുഭവിച്ചറിഞ്ഞവരാണ്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അദ്ദേഹം കാത്തുസൂക്ഷിച്ച അഭേദ്യമായ ബന്ധം സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ അദ്ദേഹത്തിന്റെ മാതൃകാ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നു.

അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ് വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വസതിയിലേക്ക് ഒഴുകിയെത്തിയ വിവിധ തുറകളിലെ വൻ ജനാവലി അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ ജനസമ്മതി സൂചിപ്പിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ 11:30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി.

Advertisment