Advertisment

കുമരനെല്ലൂർ ഗവണ്മെന്റ് ഹൈസ്കൂൾ 1989/1990 ബാച്ച് പൂർവ്വ വിദ്യാർഥികൾ 'തിരികെ' കുടുംബ സംഗമം നടത്തി

author-image
nidheesh kumar
May 31, 2023 12:53 IST

publive-image

Advertisment

കുമരനല്ലൂര്‍: കുമരനെല്ലൂർ ഗവണ്മെന്റ് ഹൈസ് കൂൾ 1989/1990 ബാച്ച് പൂർവ്വ വിദ്യാർഥികൾ 'തിരികെ' എന്ന പേരിൽ കുടുംബ സംഗമം കുമരനെല്ലൂർ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ചു. സാലിഹ് ടി.പി സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടിഎ പ്രസിഡന്റ് മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു.

എച്ച്എം സി.കെ സുനിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.  ഷീബ, സിനി, ഹൈദ്രലി പി, ജയൻ എളയടത്ത്. മണി എളയടത്ത് എന്നിവർ ആശംസകൾ നേർന്നു.

എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്‌കൂളിന്നുള്ള ഉപഹാരം ഭാരവാഹികൾ എച്ച്എമിന്നു സമർപ്പിച്ചു. റഫീഖ് സിപി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

എസ്എൽസി, പ്ലസ് 2 പരീക്ഷയിൽ വിജയിച്ച അംഗങ്ങളുടെ മക്കൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു. തുടർന്ന് വിവിധയിനം കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി. അമീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment