Advertisment

ലോകത്ത് ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകത്തിനുടമ ! ഒരു പഞ്ചായത്തംഗമോ നിയമസഭാംഗമോ ആകാതെ നേരേ മുഖ്യമന്ത്രി. അവിടെ 13 വര്‍ഷം, ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയില്‍. 51 വയസിനും 72 വയസിനുമിടയില്‍ ആകെ ഉന്നതാധികാര സ്ഥാനമില്ലാതെ ഇരുന്നത് 3 ദിവസം മാത്രം ! സെപ്തംബര്‍ 17 -ന് 72 വയസു തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരും കൊതിക്കുന്ന രാഷ്ട്രീയ മുന്നേറ്റം ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്.

51 -ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14 -ാമത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7 -ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ തുടര്‍ന്ന മോഡി 2014 -ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മെയ് 22 -ന് രാജിവയ്ക്കുന്നത്. 2001 -ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് മല്‍സരിച്ച് വിജയിക്കുന്നത്.

publive-image

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നതിനുമുണ്ട് പ്രത്യേകത. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്സഭാംഗമായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്.

2014 -ലേത് ചെറിയൊരു വിജയമായിരുന്നില്ല. 1984 -നു ശേഷം മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറം രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ആദ്യമായി ലോക്സഭയില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കുന്നത് മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കാണ്. ആ വിജയം 2019 -ലും ആവര്‍ത്തിച്ചു. അതായത് 2001 മുതല്‍ ഇതുവരെയുള്ള 21 വര്‍ഷങ്ങളായി നരേന്ദ്ര മോഡി എന്നാല്‍ രാജ്യത്തിന്‍റെ വിവിഐപി ആണ്. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. ആ ചരിത്രം എന്തായാലും 2024 വരെ നീളും എന്നുറപ്പ്; മോഡിയുടെ ജാതകഗുണം വച്ചാണെങ്കില്‍ അതിനുമപ്പുറത്തേയ്ക്കും.

publive-image

1950 - സെപ്തംബര്‍ 17 -ന് നടക്കുകിഴക്കന്‍ ഗുജറാത്തിലെ വാഡ്‌നഗറിലായിരുന്നു ജനനം. അവിടെയുള്ള റെയില്‍വേ സ്റ്റേഷനിലുള്ള പിതാവിന്‍റെ ചായക്കടയില്‍ കുട്ടിക്കാലത്ത് ചായ വില്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എട്ടാം വയസില്‍ അദ്ദേഹം ആര്‍എസ്എസ് അംഗമാണ്. 1971 മുതല്‍ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1985 -ലാണ് ബിജെപിയിലെത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെയെത്തി.

2001 -ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം അധികാരത്തിനു പുറത്തുനിന്നത് മൂന്നേ മൂന്നു ദിവസം മാത്രം. 2014 -മെയ് 22 -ന് ഗുജറാത്ത് മുഖ്യമന്ത്രി പദവി രാജിവച്ച് മെയ് 26 -ന് പ്രധാനമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനിടയിലുള്ള മൂന്നു ദിവസം മാത്രമാണത്.

Advertisment